വീരപ്പന്റെ കഥകള്‍ കൂട്ടുകാര്‍ കേട്ടിരിയ്ക്കുമല്ലോ. കാട്ടില്‍ താമസിച്ചുകൊണ്ട് നാടുഭരിച്ചിരുന്ന കൊടും കള്ളനായിരുന്നു വീരപ്പന്‍.എന്നാല്‍ രൂപഭംഗിയില്‍ ഏറെക്കുറെ വീരപ്പനൊപ്പമായിരുന്നെങ്കിലും കോരപ്പന്‍ തികച്ചും വ്യത്യസ്തനായിരുന്നു.നാടുതന്നെയായിരുന്നു കോരപ്പന്റെ വിഹാര രംഗം.തൊഴില്‍ കളവും.ഒരുദിവസം കോരപ്പന്‍ തൊട്ടടുത്തുള്ള ബംഗ്ലാവു ലാക്കാക്കി പദ്ധതികള്‍ ഒരുക്കി. എങ്ങിനേയും ബഗ്ലാവു കൊള്ളയടിയ്ക്കുകതന്നെ.അവിടെ ഏതായാലും ഒരു മുത്തശ്ശി മാത്രമല്ലേയുള്ളൂ. അവര്‍ക്കാണെങ്കില്‍ പ്രായം വളരെയായി താനും-കോരപ്പന്‍ കണക്കുകൂട്ടി.നേരം രാത്രിയാകാന്‍ കോരപ്പനു ധൃതിയായി. പ്ലാനുകള്‍ എല്ലാം ഭദ്രം.പ്ലാനുകള്‍ എല്ലാം ശരിയാക്കിയശേഷം പതിവുപോലെ ശിഷ്യനായ കണ്ടപ്പനേയും വിളിച്ച് അയാള്‍ ബംഗ്ലാവു ലാക്കാക്കി നടന്നു. ബഗ്ലാവിലേക്ക് കടക്കാനുള്ള പ്ലാനുകള്‍ പലതുമുണ്ടായിരുന്നെങ്കിലും ബംഗ്ലാവിന്റെ വാതില്‍ക്കല്‍ ചെന്ന ഇരുവരും അന്തംവിട്ടുപോയി..ബംഗ്ലാവിന്റെ വാതിലുകള്‍ പൂട്ടിയിട്ടില്ലായിരിന്നു.ഈ വയസ്സായ മുത്തശ്ശിക്ക് എന്താ ഒരു പേടീം ഇല്ലേ.. അതോ പൂട്ടാന്‍ മറന്നതോ..തള്ള മറന്നയിരിക്കും..കണ്ടപ്പന്‍ പതിയെ പറഞ്ഞു..ശ്ശ്..ശ്ശ്.. മിണ്ടല്ലേ എന്ന് ആഗ്യംകാണിച്ചു കൊണ്ട് കോരപ്പന്‍ പതിയെ വാതില്‍ തുറന്ന് അകത്തുകടന്നു.എങ്ങും നിശ്ശബ്ദത..രണ്ടുപേരും പതിയെപ്പതിയെ മുന്നോട്ട് ചുവടുകള്‍ വെച്ചു.പെട്ടെന്ന്...ഒരു വെളിച്ചം അവിടെയാകെ വ്യാപിച്ചു.
തുടരും ......
Friday, May 9, 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment